Skip to main content

വ്യവസായ നിക്ഷേപക സംഗമം ഇന്ന് : വ്യവസായം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം

 

വ്യവസായ പുരോഗതിക്ക് ഉണര്‍വ് നല്‍കുന്ന പുതിയ പദ്ധതികള്‍ സംരംഭര്‍ക്ക് പരിചയപ്പെടുത്തുന്നതിനും വകുപ്പിന്‍റെ പദ്ധതികളും സേവനങ്ങളും  മാര്‍ഗ നിര്‍ദേശങ്ങളും സംരംഭകര്‍ക്ക് പരിചയപ്പെടുത്താനുമായി   വ്യവസായ നിക്ഷേപക സഗമം ഇന്ന് (ജനുവരി 19) രാവിലെ 10 ന്  ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ഹോട്ടല്‍ ഗസാലയില്‍ നടക്കുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാവും. ജില്ലയില്‍ പുതുതായി വ്യവസായ സംരംഭം തുടങ്ങുന്ന സംരംഭകരെയും ഉള്‍പ്പെടുത്തിയാണ് നിക്ഷേപ സംഗമം നടത്തുന്നത്. സംരംഭകര്‍ക്ക് ഉപകാരപ്രദമാവുന്ന വിവിധ വിഷയങ്ങളില്‍ സാങ്കേതിക സെക്ഷനില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. രാവിലെ 9.30ന് രജിസ്ട്രേഷന്‍ തുടങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍ മുഖ്യാതിഥിയാവുന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ വ്യസായ കേന്ദ്രം ജനറല്‍ മാനെജര്‍ ജി.രാജ്മോഹന്‍, മാനെജര്‍മാരായ ടി.ടി ലോഹിതാക്ഷന്‍, എം.ഗിരീഷ്, കെ.എസ്.എസ്.ഐ.എ പ്രസിഡന്‍റ് സി.എസ് ഹക്കീം പങ്കെടുക്കും.
തുടര്‍ന്ന നടക്കുന്ന സാങ്കേതിക സെക്ഷനില്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കും. വ്യവസായവത്ക്കരണത്തില്‍ ബാങ്കുകളുടെ പങ്ക് വിഷയത്തില്‍ ലീഡ് ബാങ്ക് മാനെജര്‍ ഡി.അനില്‍, ചരക്ക്-സേവന നികുതിയില്‍ കെ.ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷനര്‍ കെ. ഫിറോസ് സംസാരിക്കും. എന്‍വയണ്‍മെന്‍റല്‍ എഞ്ചിനീയര്‍ എം.എന്‍ കൃഷ്ണന്‍ മലിനീകരണ നിയന്ത്രണ ചട്ടങ്ങളും നടപടിക്രമങ്ങളും  വിഷയവും അഗ്നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ ടി.അനൂപ് വകുപ്പിന്‍റെ നടപടിക്രമങ്ങള്‍ സംബന്ധിച്ചും വിശദീകരിക്കും. ഉച്ചയ്ക്ക് ശേഷം വ്യവസായ വകുപ്പിന്‍റെ പദ്ധതികളെയും സേവനങ്ങളെയുംക്കുറിച്ച് തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം അസി. ഡയറക്ടര്‍ എ.കെ റഹ്മത്തലി ക്ലാസെടുക്കും. തുടര്‍ന്ന് സംരംഭകരുടെ പദ്ധതി അവലോകനം, വിശകലനം, ചര്‍ച്ച എന്നിവയും നടക്കും.

date