Post Category
പരിശീലനം
പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി 'ക്ഷീര സംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ' വിഷയത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ അഞ്ച് വരെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപ. പങ്കെടുക്കുന്നതിന് ആധാര്‍ കാര്‍ഡിന്റെയോ മറ്റ് തിരിച്ചറിയല്‍ രേഖയുടെയോ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും കൊണ്ടുവരണം. നവംബര്‍ 30-ന് വൈകിട്ട് മൂന്നിനകം രജിസ്ട്രേഷനായി dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com ഇ-മെയില്‍ വിലാസങ്ങളിലോ 04922 - 226040, 9495228998 ഫോണ്‍ നമ്പറുകളിലോ പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments