Skip to main content

വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

    മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ,സംസ്ഥാന സര്‍ക്കറോ, സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികളൊ നടത്തുന്ന എല്ലാത്തരം കോഴ്സുകളിലേക്കും കേന്ദ്ര-സംസ്ഥാനതല പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു. മെഡിക്കല്‍ കോഴ്സിന് 30,000 രൂപയും എഞ്ചിനീയറിങിന് 20,000 രൂപയും ബിരുദാനന്തര - ഗവേഷണ കോഴ്സുകള്‍ക്ക് 30,000 രൂപയും സംസ്ഥാനത്തിന് പുറത്തു നടക്കുന്ന കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷ വഴി യോഗ്യത നേടിയവര്‍ക്ക് 50,000 രൂപയും മറ്റു കോഴ്സുകള്‍ക്ക് 15,000 രൂപയുമാണ് സ്കോളര്‍ഷിപ്പ് നല്‍കുക. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാര്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും വാര്‍ഷിക കുടുംബവരുമാന സര്‍ട്ടിഫിക്കറ്റും റസിഡന്‍സ് സര്‍ട്ടിഫിക്കറ്റും സഹിതം 2018 ജനുവരി മുന്നിനകം മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍-8547630132.
 

date