Skip to main content

ബധിര-മൂക വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് മെയ് 16 വരെ അപേക്ഷിക്കാം

 

ഒറ്റപ്പാലം ഗവ. ബധിര-മൂക വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി  പ്രവേശനത്തിന് അപേക്ഷിക്കാം.  ഫ്ളോറികള്‍ച്ചറിസ്റ്റ്  പ്രൊട്ടക്റ്റഡ് കള്‍ട്ടിവേഷന്‍, സെല്‍ഫ് എംപ്ലോയ്മെന്റ് ടെയ്ലര്‍ എന്നീ തൊഴില്‍ സാധ്യതാ കോഴ്സുകളിലേക്കാണ് പ്രവേശനം.  മെയ് 16 വരെ അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസം, ഭക്ഷണം  എന്നിവ ലഭ്യമാണ്. ഫോണ്‍: 9074567272

date