പ്രീ-മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ ഒഴിവ്
കൊഴിഞ്ഞാമ്പാറയിലെ പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് വിവിധ വിഷയങ്ങളില്‍ ഒമ്പത് ട്യൂട്ടര്‍മാരുടെയും ഒരു റെസിഡന്റ് ട്യൂട്ടറുടെയും ഒഴിവ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, കണക്ക് വിഷയങ്ങളില്‍ ട്യൂട്ടര്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡാണ് യോഗ്യത. യു.പി സ്‌കൂള്‍ ട്യൂട്ടര്‍ (മൂന്ന് ഒഴിവ്) തസ്തികയക്ക് ടി.ടി.സി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. റെസിഡന്റ് ട്യൂട്ടര്‍ തസ്തികയ്ക്ക് ബി.എഡ്ഡാണ് യോഗ്യത. അപേക്ഷകര്‍ക്ക് തമിഴ്, മലയാളം ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവയുമായി ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ജൂണ്‍ 30 നകം അപേക്ഷിക്കണം. ഹോസ്റ്റലിന് സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.
- Log in to post comments