തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം. ഈ അധ്യയന വര്‍ഷത്തില്‍ 8,9,10, പ്ലസ് വണ്‍/ ബി.എ/ ബി.കോം/ ബി.എസ്സ്.സി/ എം.എ/ എം.കോം/എം.എസ്.ഡബ്ലിയു/ എം.എസ്.സി/ ബി.എഡ്/പ്രൊഫഷണല്‍ കോഴ്‌സുകളായ എഞ്ചിനീയറിംഗ്/എം.ബി.ബി.എസ്/ ബി.ഡി.എസ്സ്/ഫാം.ഡി/ ബി.എസ്.സി നഴ്‌സിങ് / പ്രൊഫഷണല്‍ പി.ജി കോഴ്‌സുകള്‍ /പോളിടെക്‌നിക് ഡിപ്ലോമ/ടി.ടി.സി /ബി.ബി.എ/ഡിപ്ലോമ ഇന്‍ നഴ്‌സിങ്/പാരാ മെഡിക്കല്‍ കോഴ്‌സ്/എം.സി.എ/എം.ബി.എ/ പി.ജി.ഡി.സി.എ/എഞ്ചിനീയറിംഗ് (ലാറ്ററല്‍ എന്‍ട്രി) അഗ്രികള്‍ച്ചറല്‍/വൈറ്റിനറി /ഹോമിയോ/ബി.ഫാം/ആയുര്‍വേദം/എല്‍.എല്‍.ബി (3 വര്‍ഷം, 5 വര്‍ഷം)/ബി.ബി.എം/ഫിഷറീസ്/ബി.സി.എ/ബി.എല്‍.ഐ.എസ്.സി/എച്ച്.ഡി.സി ആന്‍ഡ് ബി.എം/ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/ സി.എ.ഇ്ന്റര്‍മീഡിയേറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ കോഴ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി അപേക്ഷിക്കണം. പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കണ്ടതില്ല.
പോളീടെക്‌നിക്ക് ഗ്രാന്റിന് ആദ്യവര്‍ഷം അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന ബി.എഡ് വിഭാഗക്കാര്‍ ബിരുദത്തിന്റെ മാര്‍ക്ക് ലിസ്റ്റ് നല്‍കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ഥിയുടെയോ പദ്ധതിയില്‍ അംഗമായ തൊഴിലാളിയായ രക്ഷിതാവിന്റെയോ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ടെലിഫോണ്‍ നമ്പര്‍ സഹിതം ഓഗസ്റ്റ് 30നകം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, സിനിമംഗളം 17/653(3) ഫയര്‍ സ്റ്റേഷന്‍ റോഡ്, പാലക്കാട് എന്നീ വിലാസത്തില്‍ അയക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചവര്‍ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകളും ഈ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍: 0491-2505135.
- Log in to post comments