Skip to main content

സമ്പൂര്‍ണ എ പ്ലസ്: ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

 

എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകര്‍ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്, വിദ്യാര്‍ഥിയുടെയോ പദ്ധതിയില്‍ അംഗമായ തൊഴിലാളിയായ രക്ഷിതാവിന്റെയോ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ടെലിഫോണ്‍ നമ്പര്‍ സഹിതം ഓഗസ്റ്റ്  30നകം ലേബര്‍  വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍,  സിനിമംഗളം 17/653(3)   ഫയര്‍ സ്റ്റേഷന്‍ റോഡ്, പാലക്കാട് എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0491-2505135.

date