Skip to main content

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്: അഭിമുഖം 19 ന്

 

ഗവ.വിക്ടോറിയ കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തിലെ നിലവിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവരെയും പരിഗണിക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 19 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം.  അഭിമുഖത്തിന് പങ്കെടുക്കുന്നതിന് മുമ്പ് ഡി.ഡി ഓഫീസില്‍  രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date