'വായന വരയ്ക്കുന്നു': ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസും സംയുക്തമായി പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥമുള്ള വായന വാരാചരണത്തോടനുബന്ധിച്ച് 'വായന വരയ്ക്കുന്നു' എന്ന വിഷയത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വായനാധിഷ്ഠിത ചിത്രരചനാ, (വാട്ടര്‍കളര്‍, പെയിന്റിംഗ്) മത്സരം നടത്തുന്നു. ജൂണ്‍ 22 ന് രാവിലെ 11 മുതല്‍ ഒന്ന് വരെ പാലക്കാട് ബി.ഇ.എം സ്കൂളിലാണ് മത്സരം നടക്കുക. വിദ്യാര്‍ത്ഥികള്‍ വായിച്ച ഏതെങ്കിലുമൊരു കവിത-കഥാ-നേവല്‍ അധിഷ്ഠിതമാക്കിയുള്ള ഭാവനയാണ് ചിത്രത്തില്‍ ആവിഷ്കരിക്കേണ്ടത്.
ഹൈസ്കൂള്‍ തലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500, 750, 375 രൂപയും യു.പിതലത്തില്‍ 1000, 500, 250 എന്നിങ്ങനെയും ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. മത്സരാര്‍ത്ഥികള്‍ പെയിന്റിംഗ് അനുബന്ധ സാമഗ്രികള്‍ കൊണ്ടുവരേണ്ടതാണ്. സബ് ജില്ലകളില്‍ നിന്നും യു.പിതലത്തില്‍ മത്സരിക്കാന്‍ നാലും, ഉപജില്ലകളില്‍ നിന്നും ഹൈസ്കൂള്‍തലത്തില്‍ മത്സരിക്കാന്‍ അഞ്ചുപേര്‍ക്കുമാണ് അവസരം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അതത് സ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് പേര് നല്‍കണം. പ്രധാനാധ്യാപകര്‍ ബന്ധപ്പെട്ട ഉപജില്ലാ ഓഫീസിലും (യു.പി), ജില്ലാ വിദ്യാഭ്യാസ ഓഫീസിലും(ഹൈസ്കൂള്‍) അറിയിക്കണം. ഫോണ്‍: 0491- 2505469, 0491-2505329
- Log in to post comments