Post Category
ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്സിന് അപേക്ഷിക്കാം
കേന്ദ്ര ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ആന്‍ഡ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റും സംയുക്തമായി നടത്തുന്ന മൂന്നു വര്‍ഷത്തെ ബി-വോക്ക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 20 ന് രാവിലെ 11 ന് തളിപ്പറമ്പ് നാടുകാണിയിലെ എ.ടി.ഡി.സി സെന്ററില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 0460 2226110, 9746394616.
date
- Log in to post comments