ജോബ് ഡ്രൈവ് 26ന്
ജില്ല എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തും. അക്കൗണ്ടന്റ്, അസിസ്റ്റന്റ് അക്കൗണ്ടന്റ് (ബി കോം), സര്‍വീസ് എക്സിക്യൂട്ടീവ്, സെയില്‍സ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍ (ബിരുദം), ലീഗല്‍ എക്സിക്യൂട്ടീവ് (എല്‍.എല്‍.ബി), പ്രോജക്ട് കോഡിനേറ്റര്‍ (സിവില്‍/മെക്കാനിക്കല്‍ ഡിപ്ലോമ), യു.പി.വി.സി വിന്‍ഡോ ടെക്നീഷ്യന് (ഫിറ്റര്‍/കാര്‍പെന്‍ഡര്‍/മെഷീനിസ്റ്റ് ഐടിഐ) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടക്കുക. പ്രായപരിധി 18-35. താല്പര്യമുള്ളവള് ബയോഡാറ്റയും മൂന്ന് പകര്‍പ്പും, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, രജിസ്റ്റര്‍ ഫീസായ 250 രൂപയുമായി സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 26ന് രാവിലെ 10 ന് എത്തണമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് രസീതും ഹാജരാക്കണം.
- Log in to post comments