Post Category
സാമൂഹ്യപഠനമുറി: ഫെസിലിറ്റേറ്റര്‍ കൂടിക്കാഴ്ച ജൂലൈ 9 ന്
അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ പാലൂര്‍, വീട്ടിയൂര്‍, ഷോളയൂര്‍, മൂലഗംഗല്‍, അടിയക്കണ്ടിയൂര്‍, കാരറ, ചിണ്ടക്കി എന്നീ ഊരുകളില്‍ ആരംഭിക്കുന്ന സാമൂഹ്യപഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍ കൂടിക്കാഴ്ച നടത്തുന്നു. ബി.എഡ്, ടി.ടി.സി യോഗ്യരായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള പട്ടികവര്‍ഗ്ഗക്കാരായ യുവതിയുവാക്കള്‍ക്കാണ് അവസരം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി, ഡിഗ്രി, പ്ലസ് ടു, യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രസ്തുത ഊരുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ പേര്, വിലാസം, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ ജൂലൈ 9 ന് രാവിലെ 10 ന് എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382
date
- Log in to post comments