Post Category
വാഹനങ്ങള്‍ ലേലം ചെയ്യുന്നു
കുഴല്‍മന്ദം, വാളയാര്‍, വടക്കഞ്ചേരി, പുതുനഗരം, നെന്മാറ, തൃത്താല, ചിറ്റൂര്‍, പാലക്കാട് ടൗണ്‍ നോര്‍ത്ത്, കോട്ടായി, കൊല്ലങ്കോട്, ഷൊര്‍ണൂര്‍, ചാലിശ്ശേരി, നാട്ടുകല്‍, കല്ലടിക്കോട്, അഗളി, ഷോളയൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത 38-ലോട്ട് കളില്‍പ്പെട്ട 224 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ഇന്ന്(ജൂണ്‍ 28) രാവിലെ 11 മുതല്‍ 3.30 വരെ എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേന ഇ-ഓക്ഷന്‍ വഴി ഓണ്‍ലൈനായി വില്‍പ്പന നടത്തും. എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്‌സൈറ്റില്‍ ബൈയര്‍ ആയി രജിസറ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം.
date
- Log in to post comments