അട്ടപ്പാടിയിലെ വികസന കാഴ്ച്ചപ്പാടും തങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതും; വിദ്യാര്‍ത്ഥികള്‍ കുറിപ്പെഴുതുന്നു
പി.എന്‍. പണിക്കര്‍ അനുസ്മരണാര്‍ത്ഥമുള്ള വായനാപക്ഷാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്റ് പ്രോഗ്രാം ഓഫീസിന്റെ സഹകരണത്തോടെ അട്ടപ്പാടിയിലെ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, എംആര്‍എസ് വിദ്യാര്‍ത്ഥികള്‍ക്ക് അട്ടപ്പാടിയിലെ തങ്ങളുടെ വികസന കാഴ്ചപ്പാടും അട്ടപ്പാടിയില്‍ തങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നതും സംബന്ധിച്ച് കുറിപ്പെഴുതാന്‍ അവസരം നല്കുന്നു. ജൂലൈ രണ്ടിന് മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ രാവിലെ 11നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മികച്ച നിര്‍ദേശങ്ങളടങ്ങിയ കുറിപ്പുകളെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി, ജില്ലാകലക്ടര്‍ ഡി. ബാലമുരളി, അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ് എന്നിവരുമായി മുഖാമുഖം നടത്താന്‍ അവസരമൊരുക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശനും മലയാള ഭാഷാ വൈദഗ്ധ്യമുള്ള രണ്ട് പേരടങ്ങുന്ന ടീമും മികച്ച നിര്‍ദേശങ്ങളടങ്ങിയ കുറിപ്പുകള്‍ തെരഞ്ഞെടുക്കും.
- Log in to post comments