Skip to main content

അസാപിന്റെ 'ബ്രിഡ്ജ് 19' ഒന്നിന്

 

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്പ് ) നേതൃത്വത്തില്‍ നടക്കുന്ന ഇന്‍ഡസ്ട്രി അക്കാദമി മീറ്റ് ബ്രിഡ്ജ് 19 സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ ഒന്നിന്  ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ അസാപ് ബിസിനസ് മേധാവി ടി.വി വിനോദ് അധ്യക്ഷനാവും. അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ കെ. ശ്രീഹരി, അബ്ദുല്‍ വഹാബ്, ഡി.ഡി.പി എം. രാമന്‍കുട്ടി,  എസ്.ശ്രീരഞ്ജ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് 11.30 ന് 'ബി- ടോക്‌സ്' ല്‍ ഡോ. തോമസ് ജോര്‍ജ്, സുമേഷ് കെ മേനോന്‍ പ്രഭാഷണം നടത്തും.

date