Post Category
സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം
പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സ് നടത്തുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേയ്ക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ഡി.ടി.പി, കമ്പ്യൂട്ടര്‍ ടി.ടി.സി, ആട്ടോകാഡ്, വെബ് ഡിസൈനിംഗ് തുടങ്ങിയ കോഴ്സുകളില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്. പി.ജി.ഡി.സി.എ കോഴ്സിന് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും മറ്റുള്ളവയ്ക്ക് എസ്.എസ്.എല്‍.സി.യുമാണ് യോഗ്യത. താല്പര്യമുള്ളവര് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ജാതിയും വരുമാന സര്‍ട്ടിഫിക്കറ്റുകളും ആധാര്‍കാര്‍ഡും രണ്ട് ഫോട്ടോയും സഹിതം ജൂലൈ 20 നകം ചിറ്റൂരിലെ റൂട്രോണിക്സ് അംഗീകൃത പഠനകേന്ദ്രമായ ഇന്ഫോലിക്സില് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04923 224417, 9188624417.
date
- Log in to post comments