ബഷീര്‍ അനുസ്മരണം ഇന്ന്
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കുമരപുരം ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂളില്‍ ഇന്ന് (ജൂലൈ ആറ്) രാവിലെ 10 ന് നടക്കുന്ന ബഷീര്‍ അനുസ്മരണ സമ്മേളനം കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. ബഷീറിന്റെ 'തേന്മാവ്' എന്ന കഥ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ആസ്വാദനക്കുറിപ്പുകള്‍ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യും. ബഷീര്‍ കഥകളെക്കുറിച്ചുള്ള സംവാദം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സി. അംഗം പി.കെ. സുധാകരന്‍, ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണദാസ്, ടി.ടി.ഐ. പ്രിന്‍സിപ്പാള്‍ മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കവിതാലാപനം, കഥാ പാരായണം എന്നിവ നടക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം. കാസിം, സീനിയര്‍ ലക്ചറര്‍ ഇ.സി. മോഹന്‍ദാസ്, പാലക്കാട് താലൂക്ക് സെക്രട്ടറി സെക്രട്ടറി വി. രവീന്ദ്രന്‍, പ്രസിഡന്റ് ടി.കെ. രമേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
- Log in to post comments