വൈഗ - അന്താരാഷ്ട്ര പ്രദര്‍ശനവും ശില്പശാലയും ഇന്ന് മുതല്‍
കാര്‍ഷികോത്പന്ന സംസ്കരണം, മൂല്യവര്‍ധനവ് അടിസ്ഥാനമാക്കി ഇന്നു മുതല്‍ (ഡിസംബര്‍ 27) മുതല്‍ 31 വരെ തൃശൂര്‍ കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്തു വൈഗ - 2017' അന്താരാഷ്ട്ര പ്രദര്‍ശനവും ശില്പശാലയും നടക്കും. സംസ്ഥാന കൃഷിവകുപ്പ്, കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് രണ്ടാമത് അന്താരാഷ്ട്ര ശില്പശാല നടക്കുന്നത്.. ശ്രീലങ്ക, മലേഷ്യ , തായ്ലന്ഡ് തുടങ്ങി ഇരുപതോളം രാജ്യങ്ങളിലെ വിദഗ്ദ്ധര്‍ , കര്‍ഷകര്‍ എന്നിവര്‍ പങ്കെടുക്കുന്ന ശിലാപശാല ഇതിനകം തന്നെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി . കാര്‍ഷികോല്‍പ്പന്ന മൂല്യ വര്‍ദ്ധന മേഖലയില്‍ വലിയൊരു മുന്നേറ്റമാണ് കേരളം പ്രതീക്ഷിക്കുന്നത് . കൃഷി സ്റ്റാര്‍ട്ടപ്പുകള്‍ , നവീന സംരംഭകത്വം എന്നിവയെല്ലാം ലക്ഷ്യമിട്ടു നടത്തുന്ന ഈ ശിലാപശാല കര്‍ഷകര്‍ക്കും യുവ സംരംഭകര്‍ക്കും ഈ മേഖലയില്‍ ഒരു സുവര്‍ണാവസരം ഒരുക്കുമെന്നാണ് അധികൃതരുടെ അഭിപ്രായം.
നാളികേരം, തേന്‍, വാഴപ്പഴം, ചെറുധാന്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി യായിരിക്കും ശില്പശാലയില് വിഷയാവതരണം. ശില്പശാലയുടെ ഉത്ഘാടനം ഇന്ന് (ഡിസംബര്‍ 27) നു കേരള ഗവര്‍ണര്‍ പി . സദാശിവം നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ . വി . സ് . സുനില്‍കുമാര്‍, മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, കെ ടി . ജലീല്‍, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും.
- Log in to post comments