Skip to main content

വൈഗ - അന്താരാഷ്ട്ര പ്രദര്‍ശനവും ശില്‍പശാലയും ഇന്ന് മുതല്‍

കാര്‍ഷികോത്പന്ന  സംസ്‌കരണം, മൂല്യവര്‍ധനവ്  അടിസ്ഥാനമാക്കി ഇന്നു മുതല്‍  (ഡിസംബര്‍  27)  മുതല്‍  31  വരെ  തൃശൂര്‍  കാര്‍ഷിക സര്‍വകലാശാല  ആസ്ഥാനത്തു  വൈഗ  - 2017' അന്താരാഷ്ട്ര  പ്രദര്‍ശനവും  ശില്‍പശാലയും നടക്കും.  സംസ്ഥാന  കൃഷിവകുപ്പ്, കാര്‍ഷിക  സര്‍വകലാശാല   എന്നിവയുടെ  സംയുക്ത  ആഭിമുഖ്യത്തിലാണ്  രണ്ടാമത് അന്താരാഷ്ട്ര  ശില്പശാല  നടക്കുന്നത്.. ശ്രീലങ്ക, മലേഷ്യ , തായ്‌ലന്‍ഡ്  തുടങ്ങി  ഇരുപതോളം  രാജ്യങ്ങളിലെ  വിദഗ്ദ്ധര്‍ , കര്‍ഷകര്‍  എന്നിവര്‍  പങ്കെടുക്കുന്ന  ശിലാപശാല  ഇതിനകം  തന്നെ  ശ്രദ്ധ  പിടിച്ചു പറ്റുകയുണ്ടായി . കാര്‍ഷികോല്‍പ്പന്ന  മൂല്യ  വര്‍ദ്ധന  മേഖലയില്‍  വലിയൊരു  മുന്നേറ്റമാണ്  കേരളം  പ്രതീക്ഷിക്കുന്നത് . കൃഷി  സ്റ്റാര്‍ട്ടപ്പുകള്‍ , നവീന  സംരംഭകത്വം  എന്നിവയെല്ലാം  ലക്ഷ്യമിട്ടു  നടത്തുന്ന ഈ  ശിലാപശാല  കര്‍ഷകര്‍ക്കും  യുവ  സംരംഭകര്‍ക്കും  ഈ  മേഖലയില്‍  ഒരു  സുവര്‍ണാവസരം  ഒരുക്കുമെന്നാണ്  അധികൃതരുടെ  അഭിപ്രായം.
നാളികേരം, തേന്‍, വാഴപ്പഴം, ചെറുധാന്യങ്ങള്‍  എന്നിവയെ   അടിസ്ഥാനമാക്കി യായിരിക്കും   ശില്പശാലയില്‍  വിഷയാവതരണം. ശില്പശാലയുടെ  ഉത്ഘാടനം  ഇന്ന് (ഡിസംബര്‍  27)  നു  കേരള ഗവര്‍ണര്‍   പി . സദാശിവം  നിര്‍വഹിക്കും.  കൃഷി  വകുപ്പ്  മന്ത്രി  അഡ്വ . വി . സ് . സുനില്‍കുമാര്‍,  മന്ത്രിമാരായ  പ്രൊഫ.  സി. രവീന്ദ്രനാഥ്, കെ  ടി . ജലീല്‍, നിയമസഭാ  സ്പീക്കര്‍  പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍  വിവിധ  സെഷനുകളിലായി പങ്കെടുക്കും.

 

date