Post Category
നിയമസഭാ സമിതി സിറ്റിംഗ് ജനുവരി അഞ്ചിന്
കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ജനുവരി അഞ്ചിന് രാവിലെ 10.30 മണിക്ക് കാസര്‍ഗോഡ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യുവജനക്ഷേമവുമായും ഐ.ടി മേഖലയുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തികള്‍/സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും സമിതി പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഈ വിഷയങ്ങളില്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് ബോധിപ്പിക്കാം.
പി.എന്‍.എക്സ്.12/18
date
- Log in to post comments