Skip to main content

നിയമസഭാ സമിതി സിറ്റിംഗ് ജനുവരി അഞ്ചിന്

കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ജനുവരി അഞ്ചിന് രാവിലെ 10.30 മണിക്ക് കാസര്‍ഗോഡ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.  യുവജനക്ഷേമവുമായും ഐ.ടി മേഖലയുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തികള്‍/സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും സമിതി പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.  ഈ വിഷയങ്ങളില്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് ബോധിപ്പിക്കാം.  

പി.എന്‍.എക്‌സ്.12/18

date