ഹ്രസ്വകാല കോഴ്സ് പ്രവേശനം
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ പാലക്കാട് ഗവണ്മെന്റ് പോളിടെക്നിക് കോളേജിെല കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് ത്രൂ പോളിടെക്നിക് പദ്ധതിയുടെ കീഴില്‍ സൗജന്യ കോഴ്സുകള്‍ ആരംഭിക്കുന്നു. 18 വയസ്സിന് മുകളിലുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പഴം പച്ചക്കറി സംസ്കരണം, ബേക്കിംഗ് & കണ്‍ഫെക്ഷണറി, ബുക്ക് ബൈന്റിംഗ്, ബ്യൂട്ടിഷ്യന് ആന്റ് ഷെയര്ഡ്രസ്സിംഗ് ( മാങ്കുറിശ്ശി ഉപനകേന്ദ്രത്തില്), വെല്‍ഡിങ് ആന്റ് ഫാബ്രിക്കേഷന്‍ എന്നിവയാണ് കോഴ്സുകള്‍. നാലുമാസമാണ് കോഴ്സുകളുടെ കാലാവധി. വാര്‍ഷിക വരുമാനം കുറഞ്ഞവര്‍ക്കും, പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റുപിന്നോക്ക വിഭാഗക്കാര്‍ക്കും മുന്‍ഗണന. താത്പര്യമുളളവര്‍ സെപ്റ്റംബര്‍ 19 ന് രാവിലെ 10.30 ന് പോളിടെക്നിക്കിലെ സി.ഡി.റ്റി.പി. (CDTP) ഓഫീസില്‍ കൂടികാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ :9495516223, 9495668597.
- Log in to post comments