Post Category
കുടുംബശ്രീയില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23 ന്
കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ തൃത്താല, പട്ടാമ്പി ബ്ലോക്കുകളിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments