Post Category
തസ്രാക്കില്‍ ഒക്ടോബര്‍ എട്ടിന് അക്ഷരപൂജ
തസ്രാക്കിലെ ഒ.വി. വിജയന് സ്മാരകത്തില്‍ വിദ്യാരംഭദിനമായ ഒക്ടോബര്‍ എട്ടിന് രാവിലെ എട്ടിന് അക്ഷരപൂജ നടക്കും. എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമന്, നിരൂപകനായ പി.കെ. രാജശേഖരന് എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും. തുടര്‍ന്ന് കുട്ടികള്‍ക്കായി കഥയരങ്ങും നടക്കും. ഡി.സി.ബുക്സും ഒ.വി. വിജയന് സ്മാരക സമിതിയും സംയുക്തമായാണ് അക്ഷരപൂജ സംഘടിപ്പിക്കുന്നത്. പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ 9947055000, 9447360097 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments