വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സ്
ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ വാസ്തുശാസ്ത്രത്തില്‍ നാല് മാസത്തെ ഹ്രസ്വകാല കോഴ്സില്‍ പുതിയ ബാച്ച് ആരംഭിക്കുന്നു. 25000 രൂപയും ജി.എസ്.ടിയും അടങ്ങുന്നതാണ് കോഴ്സ് ഫീ. 25 സീറ്റുകളുണ്ട്. ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഐ.റ്റി.ഐ. സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെ.ജി.സി.ഇ. സിവില്‍ എഞ്ചിനീയറിംഗ്, ഐ.റ്റി.ഐ. ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്ന്റ്ഷിപ്പ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറം 200 രൂപയുടെ മണിയോര്‍ഡര്‍ അല്ലെങ്കില്‍ പോസ്റ്റര്‍ ഓര്‍ഡര്‍ മുഖാന്തരം എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന്-689533 വിലാസത്തിലോ നേരിട്ടോ കൈപ്പറ്റാം. അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും. അപേക്ഷ www.vastuvidyagurukulam.com ല്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്പറഞ്ഞ വിലാസത്തിലോ 0468-2319740, 9847053294 ലോ ലഭിക്കും.
- Log in to post comments