ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ലാബുകളിലേക്കും വര്ക്ക്ഷോപ്പുകളിലേക്കുമായി കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ' ക്വട്ടേഷന്‍ നമ്പര്‍: 13/19-20, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ലാബുകളിലേക്കും വര്ക്ക്ഷോപ്പുകളിലേക്കുമായി കണ്‍സ്യൂമബിള്‍സ് വാങ്ങല്‍' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട് - 678633 എന്ന വിലാസത്തില്‍ അയക്കണം. പൂരിപ്പിച്ച ക്വട്ടേഷേനുകള് ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. ആവശ്യകതകളുടെ വിശദംശങ്ങളും അവയുടെ വിതരണത്തെക്കുറിച്ചുളള വ്യവസ്ഥകളും www.gecskp.ac.in ല്‍ ലഭിക്കും.
- Log in to post comments