കുടുംബശ്രീ ബാലസഭ അംഗങ്ങള്‍ക്കായി പോസ്റ്റര്‍ -വീഡിയോ നിര്‍മ്മാണ മത്സരം
അന്താരാഷ്ട്ര പീരിയോഡിക് ടേബിള്‍ വര്‍ഷാചരണത്തോടനുബന്ധിച്ച് കുട്ടികളില്‍ ശാസ്ത്ര -ഗണിത വിഷയങ്ങളില്‍ താല്പര്യവും ശാസ്ത്രാവബോധവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ബാലസഭ അംഗങ്ങള്‍ക്കായി പോസ്റ്റര്‍ -വീഡിയോ നിര്‍മ്മാണ മത്സരം നടത്തുന്നു. കുടുംബശ്രീ സംഘടിപ്പിക്കുന്ന ശാസ്ത്രോത്സവത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. രസതന്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ ശാസ്ത്ര വിഷയങ്ങളും കുട്ടികളുമായും ബന്ധപ്പെട്ടാണ് പോസ്റ്ററും വീഡിയോയും തയ്യാറാക്കേണ്ടത്. പോസ്റ്റര്‍ എ4 വലിപ്പത്തിലും, വീഡിയോ 1 - 3 മിനിറ്റിനും ഇടയില്‍ ദൈര്ഘ്യമുള്ളതുമാകണം. കുടുംബശ്രീ ബാലസഭയിലെ അംഗങ്ങള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാവൂ. ഒന്നില്‍ കൂടുതല്‍ എന്‍ട്രികള്‍ അയക്കരുത്. പോസ്റ്റര്‍, വീഡിയോ എന്നിവ balasabhasm@gmail.com ല്‍ ഒക്ടോബര്‍ 15 നകം അയക്കണം. ഇ-മെയിലിന്റെ സബ്ജക്ടില്‍ പേര്, ഫോണ്‍ നമ്പര്‍, ബാലസഭയുടെ പേര്, അഫിലിയേഷന് നമ്പര്‍, സി.ഡി.എസ്സിന്റെ പേര്, ജില്ല എന്നിവ വ്യക്തമാക്കണം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസുമായി ബന്ധപ്പെടുക.
- Log in to post comments