Skip to main content

അട്ടപ്പാടി സമ്പൂര്‍ണ സാക്ഷരതാ പദ്ധതി: സര്‍വേ പരിശീലനം ആരംഭിച്ചു.

ആദിവാസി വിഭാഗത്തിലെ നിരക്ഷരത പൂര്‍ണമായും ഇല്ലാതാക്കുക, തുടര്‍ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കുന്ന അട്ടപ്പാടി സമ്പൂര്‍ണ സാക്ഷരതാ പദ്ധതിയുടെ ഓരോ ഊരിലെയും നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള സര്‍വേ പരിശീലനവും ഫോറങ്ങളുടെ വിതരണവും ആരംഭിച്ചു.
അഗളി പഞ്ചായത്ത്തല പരിശീലനം പഞ്ചായത്ത് അംഗം എ.പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ലിജിത്ത് അധ്യക്ഷയായി. ഓരോ ഊരിലേക്കും ആവശ്യമായ സര്‍വേ ഫോറങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് അംഗം മുരുകി, സി.മണി, അജിത്ത് കുമാര്‍, പി സി നീതു, റാണി സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, പ്രേരക് പി.സി സിനി, വാര്‍ഡുകളിലെ ട്രൈബല്‍ പ്രൊമോട്ടര്‍, ആനിമേറ്റര്‍, ആശവര്‍ക്കര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പ്രേരക്മാര്‍ പരിപാടിയില്‍ പങ്കെടുത്തു. പുതൂര്‍ പഞ്ചായത്തിലെ പരിശീലനം നാളെ (ഒക്ടോബര്‍ 17) പുതൂര്‍ കല്യാണമണ്ഡപത്തിലും ഷോളയൂര്‍ പഞ്ചായത്ത്തല പരിശീലനം ഒക്ടോബര്‍ 18 ന് കോട്ടത്തറ കല്യാണമണ്ഡപത്തിലും നടക്കും. ഒക്ടോബര്‍ 20 ന് എല്ലാ ഊരുകളിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ജനകീയ സര്‍വേ നടത്തി നിരക്ഷരരെ കണ്ടെത്തും.

date