Skip to main content
 അട്ടപ്പാടിയിലെ കുറുമ്പ ഊരുകളില്‍ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശനം നടത്തുന്നു.

അട്ടപ്പാടി ഊരുകള്‍ ഒറ്റപ്പാലം സബ് കലക്ടര്‍ സന്ദര്‍ശിച്ചു

അട്ടപ്പാടിയിലെ വിദൂര കുറുമ്പ ഊരുകളായ ആനവായ്, താഴെ തൊടുക്കി,  മേലെ തൊടുക്കി, ഗലസി എന്നിവിടങ്ങളില്‍ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. കുറുമ്പ വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്നും നബാഡില്‍ ഉള്‍പ്പെടുത്തി ആനവായ് മുതല്‍ ഗലസി വരെയുള്ള ഏകദേശം ഒമ്പത് കിലോമീറ്ററോളം റോഡിന്റെ നിര്‍മാണം നടത്തുന്നത് പരിഗണനയിലുണ്ടെന്നും സബ് കലക്ടര്‍ അറിയിച്ചു. വനാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കി വരികയാണ്. ഗതാഗത സൗകര്യവും ആശയവിനിമയ സൗകര്യവും വര്‍ധിപ്പിക്കണമെന്ന് ഊരു നിവാസികള്‍ ആവശ്യപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകള്‍, വനാവകാശ നിയമം നടപ്പാക്കല്‍, ഐ.ടി.ഡി.പി നിര്‍മിച്ച തൂക്കുപാലം ബലപ്പെടുത്തല്‍, അങ്കണവാടി കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കല്‍, കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിപ്പ് എന്നിവ സംബന്ധിച്ച് ഊര് നിവാസികള്‍ സബ് കലക്ടറുമായി ചര്‍ച്ച നടത്തി.
 

date