Skip to main content

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഇന്ന് ഒറ്റപ്പാലത്ത് തുടങ്ങും. നിയമസഭാ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

 

22-മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് (ഒക്ടോബര്‍ 18) ഒറ്റപ്പാലത്ത് തുടക്കമാവും. ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്.എസ്സില്‍  രാവിലെ ഒമ്പതിന് തുടങ്ങുന്ന കലോത്സവം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഇന്ന് (ഒക്ടോബര്‍ 18) മുതല്‍ 20 വരെ മൂന്ന് ദിവസം ഏഴ് വേദികളിലായി നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ ഭിന്നശേഷികളുള്ള 1500ലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

ഒറ്റപ്പാലം എം.എല്‍.എ. പി. ഉണ്ണി പരിപാടിയില്‍ അധ്യക്ഷനാവും. വി.കെ. ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എന്‍. നാരായണന്‍ നമ്പൂതിരി, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവരാമന്‍,  പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ജീവന്‍ ബാബു, സാഹിത്യക്കാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

മാനസ്സിക വെല്ലുവിളി നേരിടുന്നവര്‍ (എം.സി), ഹിയറിങ് ഇംപെയര്‍മെന്റ് (എച്ച്.ഐ) എന്നിങ്ങനെ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

കലോല്‍സവത്തില്‍ ഇന്ന് (ഒക്ടോബര്‍ 18)

വേദി 1 (ഗ്രൗണ്ട് ഓഡിറ്റോറിയം)

മോഹിനിയാട്ടം (എം.സി)
നാടോടി നൃത്തം (എം.സി)
സംഘനൃത്തം (എം.സി)

വേദി 2 (ഗ്രൗണ്ട് ഓഡിറ്റോറിയം)

ഒപ്പന - (എച്ച്. ഐ-  എച്ച്. എസ്, എച്ച്. എസ്.എസ്.)
മൈം - (എച്ച്. ഐ-  എച്ച്. എസ്, എച്ച്. എസ്.എസ്.)

വേദി 3 (ഓഡിറ്റോറിയം)

മോണോ ആക്ട് -(എച്ച്. ഐ ആണ്‍, പെണ്‍ -എച്ച്. എസ്, എച്ച്. എസ്.എസ്.)
ദേശീയ ഗാനം -  (എച്ച്. ഐ- എച്ച്. എസ്, എച്ച്. എസ്.എസ്.)

വേദി 4 (വി.എച്ച്.എസ്.ഇ. ലബോറട്ടറി ബ്ലോക്കിന് സമീപം)

ലളിതഗാനം (എം.സി)
സംഘഗാനം   (എം.സി)
ദേശഭക്തിഗാനം  (എം.സി)
ഉപകരണസംഗീതം (എം.സി)

വേദി 5 (വി. എച്ച്. എസ്. ഹാള്‍)

പദ്യം ചൊല്ലല്‍ (എച്ച്. ഐ- എച്ച്. എസ്, എച്ച്. എസ്.എസ്.)

വേദി 6 (ക്ലാസ് റൂം)

ചിത്രരചന പെന്‍സില്‍  ( എം.സി)
ചിത്രരചന ജലച്ചായം (എം.സി)

വേദി 7 (സെവന്‍ത്് ഡേ എച്ച്.എസ്, കണ്ണിയംമ്പുറം ഗ്രൗണ്ട്)

ഇന്ന് (ഒക്ടോബര്‍ 18 ന്) മത്സരമില്ല.

കലോത്സവത്തില്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കും

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ജില്ലാ ശുചിത്വമിഷന്റെയും കലോത്സവ ഗ്രീന്‍ പ്രോട്ടോകോള്‍ സമിതിയുടെയും നേതൃത്വത്തിലാണ് ഹരിതചട്ടം പാലിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

എല്ലാ വേദികളിലും തുണി കൊണ്ടുള്ള ബാനറുകള്‍ ഉപയോഗിക്കും. ഓരോ ദിവസത്തെയും ഭക്ഷണമാലിന്യം നഗരസഭയുടെ നേതൃത്വത്തില്‍ ശേഖരിക്കും. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിന് എല്ലാ വേദികളിലും  മുളകൊണ്ടുള്ള കുട്ടകള്‍ വയ്ക്കും. പൊതുജനങ്ങള്‍ക്കായി ഹരിത നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും പരിസരത്ത് സ്ഥാപിക്കും.  

ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധനയുണ്ടാവും. ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് 25 വൊളന്റിയര്‍മാരുടെ സേവനവും ഉറപ്പ് വരുത്തും. ഹരിതചട്ടം പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന് ജില്ലാ ശുചിത്വ മിഷന്റെയും ഗ്രീന്‍ ടൈംസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെയും നേതൃത്വത്തില്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ പ്രദര്‍ശനവും ഒരുക്കും.

date