Skip to main content
 അപകടകരമായ മാലിന്യം കൈമാറല്‍ ജില്ലാ കലക്ടര്‍ ഇന്‍-ചാര്‍ജ്ജും അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റുമായ ടി. വിജയന്‍ ഫല്‍ഗ് ഓഫ് ചെയുന്നു.

അപകടകരമായ മാലിന്യങ്ങള്‍ നീക്കം ചെയ്തു

 

 

ആപല്‍ക്കരമായ വസ്തുക്കള്‍ അടങ്ങിയ ഇ- മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍  ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മൂന്ന് ടണ്‍ ട്യൂബ് ലൈറ്റ് മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. മാലിന്യം കൈമാറല്‍ ജില്ലാകലക്ടര്‍
 ഇന്‍-ചാര്‍ജ്ജും അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റുമായ ടി. വിജയന്‍ ഫല്‍ഗ് ഓഫ് ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഹരിത കേരളം മിഷന്‍-  ശുചിത്വ മിഷന്‍ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് നടന്ന സിവില്‍ സ്റ്റേഷന്‍ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അപകടകരമായ മാലിന്യങ്ങള്‍ ശേഖരിച്ചത്. ഹുസൂര്‍ ശിരസ്തദാര്‍ .കെഎസ്. ഗീത, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, ക്ലീന്‍ കേരള കമ്പനി മാനേജര്‍ നസിം ഷാ എന്നിവര്‍ സംസാരിച്ചു.
 

date