Skip to main content

കുടുംബശ്രീ: ജി.ആര്‍.സി. വാരാചാരണം സമാപിച്ചു

 

 കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല ജി.ആര്‍.സി. വാരാചാരണത്തിന്റെ  സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.  കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ സംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വനിതാ വികസന പ്രവര്‍ത്ഥനങ്ങള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും  പിന്തുണയും വിദഗ്ദ്ധ പരിശീലനവും നല്കുന്നതിനായി രൂപീകരിച്ച ജന്‍ഡര്‍ റിസോര്‍സ് സെന്ററുകളിലൂടെ കൗണ്‌സിലിംഗ്, വിദ്യാഭ്യാസ പരിപാടികള്‍, പ്രാപ്തി വികസന പ്രവര്‍ത്തനങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവയാണ് നടപ്പാക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ആരംഭിച്ച ജി.ആര്‍.സി. നിലവില്‍ 45 പഞ്ചായത്തുകളിലാണ്  പ്രവര്‍ത്തിക്കുന്നത്. വാരാചാരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസുകള്‍, ക്വിസ്, പോസ്റ്റര്‍ നിര്‍മ്മാണം, മൊബൈല്‍ ഫോട്ടോഗ്രാഫി, ഉപന്യാസം, യോഗ പരിശീലനം,  കാമ്പെയിനുകള്‍, സെമിനാര്‍, സംവാദം, ചര്‍ച്ച, ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.   കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ ജന്‍ഡര്‍ പ്രോഗ്രാം മാനെജര്‍ ജംഷീന, അസി.ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ദിനേഷ്, ഹാരിഫാ ബീഗം എന്നിവര്‍ സംസാരിച്ചു.

date