Post Category
ചിറ്റൂര്‍-തത്തമംഗലം നഗരസഭ: മാലിന്യ സംസ്കരണ മാതൃകകള്‍ സന്ദര്‍ശിച്ച് കില സംഘം
ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ മാലിന്യ-സംസ്കരണ മാതൃകകള്‍ പഠിക്കാന്‍ കിലയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമെത്തി. സംസ്ഥാനത്ത വിവിധ നഗരസഭകളിലെ ഉദ്യോഗസ്ഥര്‍ക്കായി കില സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഭാഗമായാണ് 50 അംഗ സംഘം എത്തിയത്. മാലിന്യ നിര്‍മാര്‍ജനത്തില്‍ സംസ്ഥാനതല ശ്രദ്ധനേടിയ ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ പഠിക്കുന്നതിനായി നഗരസഭാ ഖരമാലിന്യ പ്ലാന്റ്, നഗരസഭ ഓഫീസ്, കുട്ടികളുടെ പാര്‍ക്ക് എന്നിവ സംഘം സന്ദര്‍ശിച്ചു. നഗരസഭാ ചെയര്മാന് കെ.മധു, വൈസ്.ചെയര്‍പേഴ്സണ്‍, കെ.എ ഷീബ, സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാരായ കെ.സി പ്രീത്, ജി. സാദിഖ് അലി, എസ്.എസ് സുബ്രദാം, സി. ഷീജ, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments