കുടുംബശ്രീ ജേര്‍ണലിസ്റ്റ് തെരഞ്ഞെടുപ്പ്
കുടുംബശ്രീ ജില്ലാമിഷന് കീഴില്‍ നവംബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍, പ്രസ് ക്ലബ്, അംഗീകൃത യൂണിവേഴ്സിറ്റി എന്നിവയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും 2018-19ല്‍ ലഭിച്ച ജേര്‍ണലിസം ബിരുദം/ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവിണ്യവും ഉള്ളവരായിരിക്കണം അപേക്ഷകര്‍. പ്രായം 20 നും 30നും മധ്യേ. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതമുള്ള അപേക്ഷ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാമിഷന് ഓഫീസില്‍ ഈ മാസം 30നകം ലഭ്യമാക്കണം. അപേക്ഷയുടെ മാതൃക www.kudumbashree.com എന്ന വെബ്സൈറ്റില്‍ careers വിഭാഗത്തില്‍ ലഭ്യമാണ്. ജില്ലാതലത്തിലുള്ള പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5000 രൂപ യാത്രബത്ത അനുവദിക്കും. ഫോണ്‍: 04682221807.
- Log in to post comments