Skip to main content

കുടുംബശ്രീ ജേര്‍ണലിസ്റ്റ് തെരഞ്ഞെടുപ്പ്

 

കുടുംബശ്രീ ജില്ലാമിഷന് കീഴില്‍  നവംബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍, പ്രസ് ക്ലബ്, അംഗീകൃത യൂണിവേഴ്‌സിറ്റി എന്നിവയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും 2018-19ല്‍ ലഭിച്ച ജേര്‍ണലിസം ബിരുദം/ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവിണ്യവും ഉള്ളവരായിരിക്കണം അപേക്ഷകര്‍. പ്രായം  20 നും 30നും മധ്യേ. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതമുള്ള അപേക്ഷ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന  ജില്ലാമിഷന്‍ ഓഫീസില്‍ ഈ മാസം 30നകം ലഭ്യമാക്കണം. അപേക്ഷയുടെ മാതൃക www.kudumbashree.com എന്ന  വെബ്‌സൈറ്റില്‍ careers  വിഭാഗത്തില്‍ ലഭ്യമാണ്. ജില്ലാതലത്തിലുള്ള പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  5000 രൂപ യാത്രബത്ത അനുവദിക്കും. ഫോണ്‍: 04682221807.

                                   

date