Skip to main content

മരം ലേലം 18 ന്

 

പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസ് പരിധിയിലുളള വിവിധ മരം/മരത്തിന്റെ ശാഖകള്‍ മാര്‍ച്ച് 18 ന് ലേലം ചെയ്യും. പാറ-പൊളളാച്ചി റോഡ്, ഒലവക്കോട് ധോണി റോഡിലുളള പുളി മരത്തിന്റെ ശിഖരങ്ങള്‍, വാക, ഇലവ് മരങ്ങളാണ് അന്നേ ദിവസം രാവിലെ 11 മുതല്‍ ലേലം ചെയ്യുന്നത്. താത്പര്യമുളളവര്‍ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്ന് ലഭിക്കും.

date