Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 1277 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ  നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ       ( മെയ്‌ 24 നു രാവിലെ 6 മുതൽ മെയ് 25 രാവിലെ 6 വരെ) 1277 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 774 പുരുഷൻമാരും 343 സ്ത്രീകളും 160 കുട്ടികളുമുൾപ്പെടെയുള്ളവർ 442 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 332 കാറുകൾ, 70 ഇരുചക്രവാഹനങ്ങൾ, 16 ട്രാവലറുകൾ, 19 മിനി ബസുകൾ, 4 ആംബുലൻസ്, ഒരു ഓട്ടോറിക്ഷ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
 

date