തരൂർ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ മന്ത്രി എ.കെ ബാലൻ ഇന്ന് ടെലിവിഷനുകൾ വിതരണം ചെയ്യും
തരൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഇന്ന് (ജൂൺ 6) മന്ത്രി എ.കെ ബാലൻ 18 ടെലിവിഷനുകൾ വിതരണം ചെയ്യും. നിലവിൽ സ്കൂളുകൾ തുറക്കാനാവാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ മണ്ഡലത്തിലെ സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ വേണ്ടിയാണ് ടെലിവിഷനുകൾ വിതരണം ചെയ്യുന്നത്. പട്ടികജാതി, പട്ടികവർഗം, മറ്റ് ജനറൽ വിഭാഗം ഉൾപ്പെടെയുള്ള 250 ഓളം വിദ്യാർത്ഥികൾക്ക് ഇത് ഉപകാരപ്രദമാകും.
ഇന്ന് (ജൂൺ 6) രാവിലെ 10 ന് കുത്തനൂർ ഗ്രാമപഞ്ചായത്തിലും 10.30 ന് തരൂർ ഗ്രാമപഞ്ചായത്തിലും 11ന് കാവശ്ശേരിയിലും 11.30 ന് പുതുക്കോടും ഉച്ചയ്ക്ക് 12 ന് കണ്ണമ്പ്രയിലും 12.30ന് വടക്കഞ്ചേരിയിലുമാണ് വിതരണം നടക്കുന്നത്. നിലവിൽ ലൈബ്രറികളോ അംഗനവാടികളോ വിജ്ഞാൻവാടികളോ കേന്ദ്രീകരിച്ച് നിശ്ചിത സാമൂഹിക അകലം പാലിച്ചാണ് ക്ലാസുകൾ ക്രമീകരിക്കുക.
ആകെ 20 ടി.വികളാണ് ഇത്തരത്തിൽ നൽകുന്നത്. ഇതിൽ പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി പഞ്ചായത്തുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ ടെലിവിഷൻ നൽകിക്കഴിഞ്ഞു.
- Log in to post comments