Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 1494 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ  നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ   ( ജൂൺ അഞ്ചിന് രാവിലെ 6 മുതൽ ജൂൺ ആറിന് രാവിലെ 6 വരെ) 1494 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 896 പുരുഷൻമാരും 391 സ്ത്രീകളും 207
കുട്ടികളുമുൾപ്പെടെയുള്ളവർ 563 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 415 കാറുകൾ, 62 ഇരുചക്രവാഹനങ്ങൾ,27 ട്രാവലറുകൾ,52 മിനി ബസുകൾ, 7 ഓട്ടോറിക്ഷകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

date