Post Category
വാളയാർ ചെക്പോസ്റ്റ് വഴി 1344 പേർ കേരളത്തിലെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് ( ജൂൺ ആറിന് വൈകിട്ട് 6 വരെ) 1344 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.750 പുരുഷൻമാരും 394 സ്ത്രീകളും 200
കുട്ടികളുമുൾപ്പെടെയുള്ളവർ 561 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 448 കാറുകൾ, 72 ഇരുചക്രവാഹനങ്ങൾ, 8 ട്രാവലറുകൾ, 28 മിനി ബസുകൾ, 4 ഓട്ടോറിക്ഷകൾ , ഒരു ആംബുലൻസ് എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
date
- Log in to post comments