ജില്ലയിൽ നിന്നുള്ള 1438 പേർ ഉൾപ്പടെ 1636 അതിഥി തൊഴിലാളികൾ കൂടി ഇന്ന് വെസ്റ്റ് ബംഗാളിലേക്ക് മടങ്ങി.
ജില്ലയിൽ നിന്നുള്ള 1438 അതിഥി തൊഴിലാളികൾ, വയനാട് ജില്ലയിൽ നിന്നുള്ള 198 പേർ ഉൾപ്പടെ 1636 തൊഴിലാളികൾ ഇന്ന് ( ജൂൺ ആറ്) വൈകീട്ട് 5.30 ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും വെസ്റ്റ് ബംഗാളിലേക്ക് മടങ്ങി. പാലക്കാട് താലൂക്കിൽ നിന്നും 307, മണ്ണാർക്കാട് താലൂക്ക് 252, ഒറ്റപ്പാലം താലൂക്ക് 305, ആലത്തൂർ 375, ചിറ്റൂർ 199, തുടങ്ങിയ തൊഴിലാളികളാണ് ഇന്ന് നാട്ടിലേക്ക് തിരിച്ചത്.
താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ എത്തിച്ച് തൊഴിലാളികളുടെ ശരീരതാപനില പരിശോധിച്ച് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ഇവരെ വിട്ടയച്ചത്. നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും നൽകിയിട്ടുണ്ട്.
ജില്ലയിൽ നിന്നും ട്രെയിൻ മാർഗം സ്വദേശത്തേക്ക് മടങ്ങിയത് 11664 അതിഥി തൊഴിലാളികൾ
കോവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിൽ നിന്നും ട്രെയിൻ മാർഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത് 11664 അതിഥി തൊഴിലാളികൾ. മെയ് ആറിന് പാലക്കാട് നിന്നും ഒഡീഷയിലേക്ക് പോയ ട്രെയിനിൽ 1208 തൊഴിലാളികൾ, മെയ് 20 ന് പാലക്കാട് നിന്നും ഉത്തർപ്രദേശിലേക്ക് 1435, മെയ് 21 ന് തിരുവനന്തപുരത്തു നിന്നും പാലക്കാട് വഴി ജാർഖണ്ഡിലേക്ക് പോയ ട്രെയിനിൽ 615, മെയ് 23 ന് തിരുവന്തുരത്തു നിന്നും - രാജസ്ഥാനിലേക്ക് പോയ ട്രെയിനിൽ 298, പാലക്കാട് - ബീഹാർ ട്രെയിനിൽ 1475, മെയ് 24 ന് തിരുവനന്തപുരം - മിസ്സോറാം ട്രെയിനിൽ 54, കോഴിക്കോട് - ഉത്തരാഖണ്ഡ് ട്രെയിനിൽ 20 , മെയ് 25 ന് തിരുവനന്തപുരം - ചത്തീസ്ഖണ്ഡ് ട്രെയിനിൽ 87, എറണാകുളം - ജയ്പൂർ ട്രെയിനിൽ 139, മെയ് 27 ന് പാലക്കാട് - ബീഹാർ ട്രെയിനിൽ 953, മെയ് 28ന് തിരുവനന്തപുരം - അഗർത്തല ട്രെയിനിൽ 97 , മെയ് 29 ന് തിരൂർ - ജാർഖണ്ഡ് ട്രെയിനിൽ 109, മെയ് 30 ന് എറണാകുളം - ജാർഖണ്ഡ് ട്രെയിനിൽ 687 , മെയ് 31 ന് എറണകുളം - മധ്യപ്രദേശ് ട്രെയിനിൽ 260, മെയ് 31 കോഴിക്കോട് - വെസ്റ്റ് ബംഗാൾ ട്രെയിനിൽ 30, ജൂൺ രണ്ടിന് പാലക്കാട് - ജാർഖണ്ഡ് ടെയിനിൽ 404, ജൂൺ മൂന്നിന് ഷൊർണൂർ - ഉത്തർപ്രദേശ് ട്രെയിനിൽ 206, ജൂൺ അഞ്ചിന് പാലക്കാട് - ഒഡീഷ 474, പാലക്കാട് - ജാർഖണ്ഡ് 288, ജൂൺ ആറിന് ആലപ്പുഴ - ഒറീസ 10, ഇന്ന് (ജൂൺ ആറ്) രണ്ട് പാലക്കാട് വെസ്റ്റ് ബംഗാൾ ട്രെയിനുകളിലായി യഥാക്രമം 1377, 1438 പേർ ഉൾപ്പടെ 11664 അതിഥി തൊഴിലാളികളാണ് ട്രെയിൻ മാർഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത്.
- Log in to post comments