ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് ബാധിതർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരിൽ ചിലർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന തനിക്ക് കൈമാറിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി അറിയിച്ചു. ചൂനങ്ങാട് സ്വദേശികളായ ദമ്പതികൾ ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ ചികിത്സക്കായി കരുതിയതിൽ നിന്ന് 6000 രൂപ നൽകുകയുണ്ടായി.
കൂടാതെ, ആശുപത്രിയിലെ സൗകര്യങ്ങളും സേവനങ്ങളും സംബന്ധിച്ച് നല്ല അഭിപ്രായം ഫോൺ മുഖേന അറിയിക്കുകയും ചെയ്തു. സമാനമായി ജില്ലാ ആശുപത്രിയിലെ തന്നെ കോവിഡ് ബാധിതരായ വല്ലപ്പുഴ സ്വദേശിനിയും പെരിങ്ങോട് സ്വദേശിയും 5000 രൂപ വീതം ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇത്തരത്തിൽ രോഗബാധിതർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് തികച്ചും മാതൃകാപരവും അഭിനന്ദനാർഹമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികകൾക്കായുള്ള എം.എം വാർഡിൽ ഭക്ഷണം വൈകുന്നുവെന്ന ആരോപണം കൃത്യസമയത്ത് ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് പരിഹരിച്ചു. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ എല്ലാത്തരത്തിലുള്ള സൗകര്യങ്ങളും ചെയ്തു കൊടുക്കാനായത് നേട്ടമായി കരുതുന്നെന്നും ചാരിതാർത്ഥ്യമുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
- Log in to post comments