കോവിഡ് 19 പ്രതിരോധം: ഒറ്റപ്പാലം മണ്ഡലത്തിലെ ആശുപത്രികൾക്ക് 98.57 ലക്ഷം അനുവദിച്ചു
കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി
ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ ആശുപത്രികളിലെ വികസനത്തിനായി പി ഉണ്ണി എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 98.57 ലക്ഷം രൂപ അനുവദിച്ചു.
കേരളം മെഡിക്കൽ സർവീസ് കോർപറേഷൻ മുഖാന്തിരം വെന്റിലേറ്ററുകൾ , ടെസ്റ്റിംഗ് കിറ്റുകൾ , ചികിത്സ സാമഗ്രികൾ , ആശുപത്രി ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് - 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രതിന് 13.93 ലക്ഷം, കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് 14 ലക്ഷം, ശ്രീകൃഷ്‌ണാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് 3 ലക്ഷം, വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്ക് ലക്കിടി - 2.88 ലക്ഷം, പേരൂർ - 3.50 ലക്ഷം, പൂക്കോട്ടുകാവ് - 2.99 ലക്ഷം, തച്ചനാട്ടുകാര - 2.24 ലക്ഷം, എളമ്പുലാശ്ശേരി - 3 ലക്ഷം, കോട്ടപ്പുറം - 2.99 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
- Log in to post comments