Skip to main content

കോവിഡ് 19: ജില്ലയില്‍  159 പേർ ചികിത്സയിൽ

 

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 159 പേരാണ് ചികിത്സയിലുള്ളത്.   

ഇന്ന് (ജൂൺ 7) ജില്ലയിൽ 6 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി മൂന്നുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പരിശോധനയ്ക്കായി ഇതുവരെ 10797 സാമ്പിളുകളാണ് അയച്ചത്. സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1574 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ്  പരിശോധിച്ചത്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

date