ഇന്നലെ ജില്ലയിൽ മടങ്ങി എത്തിയത് 31 പ്രവാസികൾ 6 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ
മസ്കറ്റ്, ബഹറിൻ എന്നിവിടങ്ങളിൽ നിന്നും കരിപ്പൂർ, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ (ജൂൺ 6) ജില്ലയിലെത്തിയത് 31 പാലക്കാട് സ്വദേശികൾ. ഇവരിൽ 6 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.
മസ്കറ്റിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആറ് പാലക്കാട് സ്വദേശികളും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.
ബഹറിനിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 25 പാലക്കാട് സ്വദേശികളും വീടുകളിൽ നിരീക്ഷണത്തിലായി.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ എത്തിയവരെയാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയിൽ വീടുകളിലും കോവിഡ് കെയർ സെന്ററിലുമായി 1245 പ്രവാസികള്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ വീടുകളിലും സർക്കാരിന്റെ കോവിഡ് കെയർ സെന്ററുകളിലുമായി നിലവിൽ 1245 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 558 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.
687 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്
- Log in to post comments