Skip to main content

റവന്യൂ ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണം

 

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ റവന്യൂ ഓഫീസുകളും പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (ഇന്‍ ചാര്‍ജ്) അറിയിച്ചു. ഉത്തരവ് പ്രകാരം ഈ ഓഫീസുകളിലെ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരായ ജീവനക്കാരേയും ഏഴു മാസം പൂര്‍ത്തിയായ ഗര്‍ഭിണികളായ ജീവനക്കാരേയും ജോലിയില്‍ നിന്നും ഒഴിവാക്കി ഇവര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' വഴി ജോലി ചെയ്യാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ഏര്‍പ്പെടുത്തണം. കൂടാതെ സര്‍ക്കാര്‍ ഉത്തരവിലെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാരും ഓഫീസ് മേധാവികളും സ്വീകരിക്കണമെന്നും എ.ഡി.എം അറിയിച്ചു.

date