Post Category
ഡയാലിസിസ് ടെക്നിഷ്യന്‍ ഒഴിവ് : അപേക്ഷ ജൂണ്‍ 19 വരെ
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നിഷ്യന്‍ ഒഴിവിലേക്ക് കരാര്‍, ദിവസവേതനാടിസ്ഥാനത്തില്‍ ആശുപത്രി മാനേജ്മെന്റ് സമിതി അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡയാലിസിസ് ടെക്നീഷ്യന് ഡിപ്ലോമ /ഡിഗ്രി (സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം). മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയം ഉള്ള സ്റ്റാഫ് നേഴ്സ് (ബിഎസ് സി/ ജി. എന്‍. എം) മാരെയും പരിഗണിക്കും. അപേക്ഷ, ബയോഡേറ്റ, യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം districthospitalpkd@gmail.com ല്‍ ജൂണ്‍ 19 ന് വൈകിട്ട് അഞ്ചു മണിക്കകം അയക്കണം. അഭിമുഖസമയത്ത് യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ എത്തണം.
date
- Log in to post comments