Post Category
ഖാദി വില്പനശാലകളില് മാസ്ക്കുകള്‍ ലഭ്യം
ഖാദി ബോര്‍ഡിന്റെ കീഴില്‍ കോട്ടമൈതാനത്തുളള ഖാദി ഗ്രാമ സൗഭാഗ്യ, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ്, കോങ്ങാട് മുന്‍സിപ്പല്‍ കോംപ്ലക്സ് എന്നിവിടങ്ങളിലും തൃത്താല,കുമ്പിടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും പട്ടഞ്ചേരി, വിളയോടി, കളപ്പെട്ടി, മണ്ണൂര്‍, ശ്രീകൃഷ്ണപുരം, എലപ്പുള്ളി എന്നിവിടങ്ങളിലുള്ള ഗ്രാമ സൗഭാഗ്യ കളിലും ഖാദി മാസ്ക്കുകള്‍ ലഭ്യമാണെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. നൂറുശതമാനവും കോട്ടണ്‍ തുണി ഉപയോഗിച്ച് നിര്‍മ്മിച്ച കഴുകി വൃത്തിയാക്കാവുന്ന പ്രകൃതിദത്തവും വായുസഞ്ചാരം കൂടുതലുള്ളതുമായ മാസ്ക്കുകള്‍ ആണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നിര്‍മിക്കുന്നതെന്നും പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments