Post Category
നിരീക്ഷണത്തിലിരിക്കെ കാണാതായ ആൾക്കായി അന്വേഷ്ണം തുടരുന്നു
നിരീക്ഷണത്തിൽ ഇരിക്കെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നും ഇന്ന്(ജൂൺ 15) രാവിലെ കാണാതായ വ്യക്തി കൊച്ചി കടവന്ത്ര സ്വദേശിയാണെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.ഇൗ മാസം 12 ന് ലോറിയിൽ കയറി പോകാൻ ശ്രമിച്ച ഇദ്ദേഹത്തെ നാട്ടുകാർ ഇടപെട്ടാണ് ഒറ്റപ്പാലം ആശുപത്രിയിൽ എത്തിച്ചത്.പഴനിയിൽ പോയി വന്നതായാണ് ഇദ്ദേഹം അറിയിച്ചത്. ആൾക്ക് മാനസിക തകരാറുകൾ ഉള്ളതായാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.ഇദ്ദേഹത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. രാവിലെ കാണാതായതിനെ തുടർന്ന് ഇദ്ദേഹത്തെ ഷൊർണൂരിൽ കണ്ടതായി വിവരം ലഭിച്ചിരുന്നു.തുടർന്ന് പോലീസ് ഇയാൾക്കായി അന്വേഷണം നടത്തുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്.
date
- Log in to post comments