Skip to main content

മൂലത്തറ റെഗുലേറ്റര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  നാടിന് സമര്‍പ്പിക്കും

 

ചിറ്റൂരിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടാനും ജില്ലയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ കിഴക്കന്‍ മേഖല ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതിനായി പുനരുദ്ധരിച്ച മൂലത്തറ റെഗുലേറ്റര്‍ ഇന്ന് (ജൂണ്‍ 20) മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വൈകിട്ട് 4.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന മുഖ്യപ്രഭാഷണം നടത്തും. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന പങ്കെടുക്കും. ചീഫ് എന്‍ജിനീയര്‍ ഡി.ബിജു റിപ്പോര്‍ട്ട് അവതരിപ്പിക്കും. റെഗുലേറ്റര്‍ പരിസരത്തു നടക്കുന്ന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി, എം.എല്‍.എ മാരായ കെ.ബാബു, കെ.ഡി പ്രസേനന്‍, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജലവിഭവ വകുപ്പ് സെക്രട്ടറി ബി. അശോക്, ചിറ്റൂര്‍ -തത്തമംഗലം നഗരസഭ പ്രതിനിധികള്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date